ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. *****************************ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ/ഊരുകൂട്ട യോഗങ്ങള്‍ 2026 ജൂണ്‍ 03 മുതല്‍ 20 വരെ
പഞ്ചായത്ത് ഭൂമി ശാസ്ത്രം

വടക്ക് തമിഴ് നാടിന്റെ ആനമല ടൈഗര്‍ റിസര്‍വ്വ്, കിഴക്ക് ഇരവികുളം ദേശീയോദ്യാനം, തെക്ക് ഇരവികുളം ദേശീയോദ്യാനവും, ആനക്കുളം റെയ്ഞ്ചും, പടിഞ്ഞാറ് കോടനാട്, ആനക്കുളം റെയ്ഞ്ചുകള്‍ എന്നിവ അതിര്‍ത്തിയായി വരുന്ന സ്വാഭാവിക വനപ്രദേശമാണ് ഇടമലക്കുടിയിലെ വനമേഖല. പ്രധാനമായും നിത്യഹരിത വനങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. കിഴക്ക് ഭാഗത്ത് ചോലവനങ്ങളും പുല്‍മേടുകളും കാണാം. നാങ്ക്, വെടിപ്ലാവ്,പാലി എന്നീ മരങ്ങള്‍ ധാരാളമായി കാണുന്നു. ആന, കാട്ടുപോത്ത്, കടുവ, പന്നി, മ്ലാവ്, പുലി, കരിമന്തി, സിംഹവാലന്‍കുരങ്ങ് മുതലായ വന്യമൃഗങ്ങളെ ഇവിടെ കാണാറുത്തറ്റ്. മലമുഴക്കി വേഴാമ്പലും കാണപ്പെടുന്ന പ്രദേശമാണിത്. ഇടമലക്കുടി വന മേഖലയില്‍ നിന്നാണ് പൂയംകുട്ടിയാര്‍, ഇടമലയാര്‍ എന്നീ നദികളുടെ ഉല്‍ഭവം.

ward